സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി തളളി

ഡല്‍ഹി: ഡിജിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി തളളി.

കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമനം നല്‍കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.