മലയാളി കത്തോലിക്ക സമൂഹത്തിന് നവ സാരഥികള്‍: ബോബന്‍ കളപ്പുരയ്ക്കല്‍ പുതിയ ജനറല്‍ കണ്‍വീനര്‍

വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്റെ (എം.സി.സി വിയന്ന) 2017 – 2021 കാലയളവിലേയ്ക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ നിലവില്‍ വന്നു. എം.സി.സിയുടെ പുതിയ ജനറല്‍ കണ്‍വീനറായി ബോബന്‍ കളപ്പുരയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. 2017 ജൂലൈ 3 മുതല്‍ നിയുക്ത കമ്മിറ്റി ചുമതലയേല്‍ക്കും.

പാരിഷ് കമ്മിറ്റിയിലെ അംഗങ്ങള്‍:

ബോബന്‍ കളപ്പുരയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍ & വേദപാഠം)
ജോര്‍ജ്ജ് വടക്കുംചേരി (സെക്രട്ടറി)
ചെറിയാന്‍ മാളിയംപുരയ്ക്കല്‍ (ലിറ്റര്‍ജി)
സിനി പഴേടത്ത്പറമ്പില്‍ (ഫിനാന്‍സ്)
ജോമി സ്രാമ്പിക്കല്‍ (ഫാമിലി കെയര്‍ 40 വയസുവരെ ഉള്ളവര്‍, കൈരളി നികേതന്‍ സ്‌കൂള്‍)
സിജ പോത്തന്‍ (ഫാമിലി കെയര്‍ 40 വയസുവരെ ഉള്ളവര്‍)
ബാബു കുടിയിരിയ്ക്കല്‍ & റെജിമോള്‍ എറണാകേരില്‍ (ഫാമിലി കെയര്‍ 40 വയസിന് മുകളില്‍)
ഡെന്നി കുന്നതതൂരാന്‍ (ഫാതേഴ്‌സ് ഫോറം)
ഷേര്‍ലി കാരയ്ക്കാട്ട് (മതേഴ്‌സ് ഫോറം)
ഫിജോ കുരുത്തുംകുളങ്ങര (യൂത്ത് ഫോറം, ഓള്‍ട്ടര്‍ ബോയ്‌സ് & ഗേള്‍സ് കെയര്‍)
ഗ്രേഷ്മ പള്ളിക്കുന്നേല്‍ & റ്റില്‍സി പടിഞ്ഞാറേക്കാലയില്‍ (യൂത്ത് ഫോറം)
ജോയിസ് ജോസഫ് എറണാകേരില്‍ (ഓള്‍ട്ടര്‍ ബോയ്‌സ് & ഗേള്‍സ് കെയര്‍)

ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ മുഖ്യ കൂട്ടായ്മയായ എംസി സിയുടെ ചാപ്ലൈന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.ടിയാണ്. ഫാ. ജോയി പ്ലാതോട്ടത്തില്‍ എസ്.വി.ഡി അസിസ്റ്റന്‍ന്റ് ചാപ്ലൈന്‍ ആയും സേവനം അനുഷ്ഠിക്കുന്നു.