ഇസ്രയേല്‍ സന്ദര്‍ശനം ; മോദിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാന്‍ നടി; ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങള്‍
ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാക് ടെലിവിഷന്‍ അവതാരകയും നടിയുമായ വീണാ മാലിക് രംഗത്ത്. മോദിയെ കൂടാതെ നെതന്യാഹുവിനെയും ഒരുപോലെ വിമര്‍ശിച്ച വീണാ മാലിക് ഇരുവരുടെയും ലക്ഷ്യം മുസ്ലീം ഉന്‍മൂലനമാണെന്ന് കുറ്റപ്പെടുത്തി. ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങളാണെന്നാണ് വീണാ മാലിക് ആരോപിച്ചത്. മോദിയുടെയും നെതന്യാഹുവിന്റെയും ലക്ഷ്യം മുസ്ലീമുകളുടെ ഉന്‍മൂലനമാണെന്നും വീണ മാലിക് ആരോപിക്കുന്നു. ഇന്ത്യയും ഇസ്രയേലും കശ്മീരിനെയും പലസ്തീനെയും തകര്‍ത്തെന്നും ഇവിടങ്ങളിലെ പാവങ്ങളെ കൊന്നൊടുക്കിയെന്നും താരം വീഡിയോയില്‍ പറയുന്നു.
ദുരുദ്ദേശപരമല്ലാതെ ഈ കൂടിക്കാഴ്ചയെ കാണാനാവില്ലെന്നും വീണ പറയുന്നു. ബ്രേക്കിങ്ങ് ന്യൂസ് വിത്ത് വീണ എന്ന പരിപാടിയിലായിരുന്നു വീണാ മാലിക്കിന്റെ പ്രതികരണം. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ ഇന്ത്യാക്കാര്‍ക്ക് സുപരിചിതയാണ് വീണ. അതിനു ശേഷം ചില ബോളിവുഡ് ചിത്രങ്ങളിലും വീണ അഭിനയിച്ചിരുന്നു. പാക്കിസ്ഥാനിലെ ഗ്ലാമര്‍ നടിമാരില്‍ ഒന്നാമതാണ് വീണ.









