വിദ്യര്‍ഥി രാഷ്ട്രീയം നിയന്ത്രിക്കണം ഹൈക്കോടതി; 10 ദിവസത്തിനകം വിശദീകരണം നല്‍കാനും സര്‍ക്കാരിന് നിര്‍ദ്ദേശം

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ പത്ത് ദിവസത്തിനുളളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതി ഇടപെടും.

ഒറ്റപ്പെട്ട സമരങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. വിദ്യാര്‍ഥി പ്രക്ഷോഭം മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി വേണം. ഏതാനു വിദ്യാര്‍ഥികള്‍ സ്വന്തം ഭാവിയും മറ്റുളളവരുടെ ഭാവിയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇത് തടയണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംരക്ഷണം ആവശ്യപ്പെട്ട് കോളജുകളും സി.ബി.എസ്.ഇ. സ്‌കൂളുകളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്.