ബിജെപിയുടേത് സവര്‍ണ്ണാധിപത്യ നിലപാട്; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ്. ഇനി എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി. നേതൃത്വത്തിന് ബി.ഡി.ജെ.എസിനോട് ഇപ്പോഴുമുള്ളത് സവര്‍ണാധിപത്യ നിലപാടാണ്.

ഇനിയും നാണം കെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍.ഡി.എ. ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബി.ജെ.പി. പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിനനുവദിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമുദായത്തെ എന്‍.ഡി.എയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. എന്നാല്‍ ആ നീക്കം കേരളത്തില്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.