റോഡിലെ വെള്ളക്കെട്ടില്‍ വേഗത കുറച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും ; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ
കനത്ത മഴപെയ്തു കഴിഞ്ഞാല്‍ സംസ്ഥാനത്തെ റോഡുകള്‍ പിന്നെ തൊടുകള്‍ക്ക് സംമാവുക പതിവ് കാഴ്ചയാണിപ്പോള്‍. ഗട്ടറുകളുള്ള ഭാഗത്തും നിര്‍മ്മാണത്തിലെ അശാസ്ത്രീയ മൂലവും ചിലയിടങ്ങളില്‍ വെള്ളക്കെട്ടുമുണ്ടാകാറുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം മോടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് വേഗം കുറയ്ക്കണമെന്ന് മുന്നറിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ വിഡിയോ.
കേരളത്തിലെ ഒരു ഹൈവേയിലാണ് അപകടം നടന്നത്. വെള്ളക്കെട്ട് കണ്ടതോടെ കാര്‍ വേഗം കുറച്ചെങ്കിലും പിന്നില്‍ വന്ന മിനി ലോറിക്ക് വേഗം കുറയ്ക്കാന്‍ സാധിച്ചില്ല തുടര്‍ന്ന് നിയന്ത്രണം വിട്ട് മീഡിയനില്‍ കയറിയെ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. വണ്‍വേ ആയതുകൊണ്ടും റോഡില്‍ മറ്റുവാഹനങ്ങളില്ലാത്തതും കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത്.









