സ്‌കൂളുകളെ കാവിവത്കരിക്കാന്‍ ഹിന്ദുത്വപരീക്ഷയുമായി സംഘ പരിവാര്‍ സംഘടന; ഭാരതീയ സംസ്‌കാരത്തിലെ മൂല്യം അറിയാനെന്നു വിശദീകരണം

ജവഹര്‍ നവോദയ- കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദുത്വ പരീക്ഷയുമായി സംഘപരിവാര്‍ സംഘടന.വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതീയസംസ്‌കാരത്തിലും മൂല്യങ്ങളിലുമുള്ള അറിവ് പരീക്ഷിക്കാനെന്ന വിശദീകരണവുമായി ഹരിദ്വാര്‍ ആസ്ഥാനമായ ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃതയൂണിവേഴ്‌സിറ്റി എന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

പരീക്ഷയുടെ മുഴുവന്‍ ചെലവും സംഘടന വഹിക്കുമെന്നും സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കായി സംഘടന തയ്യാറാക്കിയ ചോദ്യാവലിയിലെ ചില ചോദ്യങ്ങള്‍ ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചു.

ചോദ്യാവലിയിലെ ചോദ്യങ്ങള്‍ ഇവയാണ്

*ഏതു തരം പശുവിലാണ് സൂര്യകേതു നദി കണ്ടെത്താന്‍ സാധിക്കുന്നത്

*സനാതനധര്‍മ്മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്

*എന്തു കൊണ്ടാണ് ഇന്ത്യയിലെ വീടുകളില്‍ തുളസിചെടി വളര്‍ത്തുന്നത്

*രാമചരിതമാനസ് പാരായണം ചെയ്യുന്ന മുസ്‌ളീം രാജ്യമേത്

ഇങ്ങനെ പോകുന്നു ചോദ്യവലിയിലെ ചോദ്യങ്ങള്‍.

ആചാര്യ ശ്രീരാം ശര്‍മ്മ എന്നയാളാണ് ഓള്‍ വേള്‍ഡ് ഗായത്രിപരിവാര്‍ എന്ന സംഘടനയുടെ സ്ഥാപകന്‍. നിലവില്‍ പ്രണവ് പാണ്ഡ്യ എന്നയാളാണ് സംഘടനയുടെ തലവന്‍.