കുന്ദന്‍ലാല്‍ കൊത്തുവാളിന് റിയാദിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

റിയാദ്: കഴിഞ്ഞ മുന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം റിയാദില്‍ നിന്നും ഡെല്‍ഹിയിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ കൊത്തുവാളിന് വേള്‍ഡ് മലയാളീ ഫെഡറേഷന്റെ റിയാദ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഡബ്ലിയു.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്റ്റാന്‍ലി ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡബ്ലിയു.എം.എഫ് റിയാദ് സെന്‍ട്രല്‍ സോണ്‍ സെക്രട്ടറി നാസര്‍ ലെയ്‌സ് സ്വാഗതം പറഞ്ഞു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശ്രീ കുന്ദന്‍ ലാല്‍ നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഡബ്ലിയു.എം.എഫ് മെമ്പറും എനര്‍ജി ഫോറം പ്രതിനിധിയുമായ ഇബ്രാഹിം സുബ്ഹാന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുന്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റും, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരിയും ആയ ശിഹാബ് കൊട്ടുകാട് എയര്‍ ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനകാലമായിരുന്നു ശ്രീ കുന്ദന്‍ ലാലിന്റെ സേവനകാലം എന്ന് വിലയിരുത്തി. അദ്ദേഹത്തിന്റെ ഈ സ്ഥലം മാറ്റം തീരാ നഷ്ടമാണെന്ന് കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രവാസി സമൂഹത്തിനു ശ്രീ കുന്ദന്‍ ലാല്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാന്‍ സാധിക്കാത്തതാണെന്ന ഉത്തമബോധ്യത്തില്‍ ഊന്നി നിന്നു എഴുപത്തി ഒന്ന് രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന ആഗോള സംഘടനയുടെ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ലോക മലയാളികളുടെ ഇടയില്‍ ഈ മഹത് സേവനത്തിന്റെ വിശദാംശങ്ങള്‍ എത്തിക്കുമെന്നും ശ്രീ നൗഷാദ് ആലുവ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഏറ്റുവാങ്ങികൊണ്ട് ശ്രീ കുന്ദന്‍ ലാല്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ നാളിതുവരെ തനിക്കു നല്‍കിയ സ്‌നേഹത്തിനും സഹകരണത്തിനും പ്രത്യേകം നന്ദി അറിയിച്ചു. WMF ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുഹമ്മദ് കായംകുളം ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.