ബഹ്റൈനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
മനാമ: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് ബഹറിനില്‍ നിലവില്‍ വന്നു. രാജ്യതലസ്ഥാനമായ മനാമയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.
ബഹ്റൈന്‍ കോഓര്‍ഡിനേറ്റര്‍ ബാജി ഓടംവേലി അധ്യക്ഷത വഹിച്ച യോഗത്തില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഗിരീഷ് ബാബു യോഗം ഉദഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ സംഘടനയെ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു. കുവൈറ്റ് കോഡിനേറ്റര്‍ സുനില്‍ എസ്,എസ്. കുവൈറ്റ് പ്രസിഡന്റ് ടോം എന്നിവര്‍ യോഗത്തില്‍ സ്വാഗതമര്‍പ്പിച്ചു സംസാരിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ സന്ദേശം ഫോണിലൂടെ അറിയിച്ചു.
ഗ്ലോബല്‍ ചാരിറ്റി കോഡിനേറ്റര്‍ നജീബ് എരമംഗലം കോശി സാമുവലിനു ആദ്യ മെമ്പര്‍ ഷിപ്പ് ഫോമ് നല്‍കി ബഹറിനില്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം നടത്തി. മുഹമ്മദ് സാലി സ്വാഗതവും പ്രശാന്ത് എസ് നായര്‍ നന്ദിയും പറഞ്ഞു.
കോശി സാമുവേല്‍ (പ്രസിഡന്റ്), ഡോ. മുഹമ്മദ് ഫൈസല്‍, ഹേമലത വിശ്വംഭരന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രശാന്ത് ഏസ്. നായര്‍ (ട്രഷറര്‍), മുഹമ്മദ് സാലി (ജനറല്‍ സെക്രട്ടറി), സുമേഷ് മാത്തൂര്‍, ജിജോ എബ്രഹാം (സെക്രട്ടറിമാര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അനില്‍ ഐസക്, ജോസ് ആന്റെണി, പി. കെ ലിംനേഷ് അഗസ്റ്റിന്‍, പ്രതീഷ് തോമസ്, പ്രേം മാര്‍, സുദീപ് നായര്‍, ഉണ്ണി പുന്നയ്ക്കല്‍, ജിന്‍സി ബാബു എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.









