കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി ; ഡിവൈഎസ്പിമാരെ തരംതാഴ്ത്തി, ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

കേരളാ പോലീസില്‍ അച്ചടക്ക നടപടിയെ തുടര്‍ന്ന് 11 ഡി വൈ എസ് പി മാരെ തരംതാഴ്ത്തി. 63ഡിവൈഎസ്പിമാരെയും 11 എഎസ്പിമാരേയും സ്ഥലം മാറ്റി. ഡിവൈഎസ്പിമാരെ തരം താഴ്ത്തിയത് സിഐമാരായാണ്. ഇതില്‍ രണ്ട് വര്‍ഷം ഡിവൈഎസ്പിയായി ഇരുന്നവര്‍വരെയുണ്ട്.

അതേസമയം സിഐ മാര്‍ക്ക് സ്ഥാനക്കയറ്റത്തോടെ നിയമനം നല്‍കിയിട്ടുണ്ട്. എസ് പി പ്രൊമോഷന്‍ പട്ടിക പരിശോധിച്ചില്ല. സ്ഥലം മാറ്റം തെരഞ്ഞെടുപ്പിന് മുന്നോടിയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 26 സിഐമാര്‍ക്ക് പ്രൊമോഷനും നല്‍കിയിട്ടുണ്ട്. അതേസമയം തരംതാഴ്ത്തിയവര്‍ക്ക് പകരം നിയമനം നല്‍കിയിട്ടില്ല. അവിടെ പകരക്കാരെ നിയമിച്ചിരിക്കുകയാണ് ഇപ്പോള്‍.