രജനികാന്തിനെ തലൈവര്‍ എന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ തലൈവര്‍ എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെ സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍ രംഗത്ത് . താരത്തെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ കഴിയില്ലെന്നും അത്തരക്കാരെ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു.
‘സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനീകാന്ത് നേതാവാണെങ്കില്‍ പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? ഇവര്‍ സാമൂഹ്യവിരുദ്ധരോ?അതോ നക്സലുകളോ ദേശവിരുദ്ധരോ ആണോ?യഥാര്‍ത്ഥ നേതാക്കന്മാര്‍ ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ അഭിനേതാക്കള്‍ക്ക് പിന്നാലെ പോകുന്നത്’- സീമാന്‍ പറഞ്ഞു.
താരങ്ങളും രജനീകാന്തിനെ തലൈവര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൊതുവേദിയിലും അഭിമുഖങ്ങളിലുമെല്ലാം അദ്ദേഹത്തെ അങ്ങനെയാണ് എല്ലാവരും പറയുന്നത്. തിരശ്ശീലയിലെ അഭിനയം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരു നല്ല നേതാവാന്‍ കഴിയണമെന്നില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും അവര്‍ക്കുവേണ്ടി ജീവത്യാ?ഗം ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് പിന്നാലെയും സീമാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രജനീകാന്തിന് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രജനീകാന്തിന് പുറമേ വിജയ്, അജിത്ത് എന്നിവരും സീമാന്റെ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.







