മത്സരിക്കാൻ തയ്യാറായാല്‍ മോഹൻലാലിനെ ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി : എം ടി രമേശ്

മത്സരിക്കാന്‍ തയ്യാറാകുന്ന പക്ഷം മോഹന്‍ലാലിനെ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്ന് എം ടി രമേശ്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്ന് എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു

നേരത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയെന്ന് നേരത്തെ ഒ രാജഗോപാല്‍ എംഎല്‍എ സ്ഥിരീകരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാല്‍ ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.’ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഒ രാജഗോപാലിന്റെ ഈ വാക്കുകള്‍.