ഇന്ന് മൂന്ന്‌പേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു
കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. മൂന്നു പേരും വയനാട് ജില്ലാക്കാരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയിട്ട് വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കോറോണ സ്ഥിരീകരിച്ചിരുന്നു. ഈ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും കൂടാതെ വാഹനത്തിലെ ക്ലീനറുടെ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മറ്റ് സ്ഥലങ്ങളില്‍ പോയിട്ട് വന്നാല്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ക്ക് മാറ്റം ഉണ്ടായാല്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുള്ള 37 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. കൂടാതെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 21,342 പേരാണ് അതില്‍ 21,034 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 33,800 പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍ 33,265 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചുവെന്നും സംസ്ഥാനത്ത് പ്രത്യേകിച്ച് ഹോട്ട്‌സ്‌പോട്ടുകളില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസര്‍ഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം എനിങ്ങനെയാണ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം. 4 ജില്ലകള്‍ കൊവിഡ് മുക്തമാണ്.









