ഓണ്‍ ലൈന്‍ പഠനത്തിനായി ജന്മദിനത്തില്‍ ടെലിവിഷന്‍ സമ്മാനിച്ച് നിഖില്‍ സജി

sdr
സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിജിറ്റല്‍ ചലഞ്ച് വായിച്ചറിഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ ടെലിവിഷന്‍ ആവശ്യപെട്ട് അപേക്ഷ നല്കിയത്. ഈ വിവരം തന്റെ സുഹൃത്തുമായി പങ്കുവെക്കുകയും നിഖിലിന്റ പിതാവ് മകന്റെ ജന്മദിന സമ്മാനമായി ടെലിവിഷന്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
ചടങ്ങില്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, ശരത് കെ.എസ്, വിന്‍സന്‍ പൊയ്യാലുമാലില്‍, സുരേഷ് പി.ഡി, റിനോഷ് എന്നിവര്‍ സംബന്ധിച്ചു.
‘ഡിജിറ്റല്‍ ചലഞ്ചി’ ന്റെ ഭാഗമായി എടത്വാ കറുകകളം ഹോള്‍ഡിങ്ങിസിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകള്‍ നല്കി.



