അനശ്വരക്ക് ഐക്യദാര്‍ഢ്യവുമായി നസ്രിയയും

അനശ്വര രാജന് പിന്തുണയുമായി നസ്രിയയും. ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്ന പേരിലാണ് ചലച്ചിത്ര താരം അനശ്വര രാജന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. ഇതിനു പിന്നാലെ ധാരാളം നടിമാര്‍ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. റിമ കല്ലിങ്കല്‍ ആണ് അനശ്വരയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയത്. ശേഷം അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, അഭയ കിരണ്‍മയി, ഹരീഷ് പേരടി എന്നിവരും എത്തിയിരുന്നു.

അത്ഭുതം സ്ത്രീകള്‍ക്കും കാലുകളുണ്ട് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് റിമ കല്ലിങ്കല്‍ കുറിച്ചത്. സാരി ഉടുക്കും ചിലപ്പോള്‍ സ്ലിം സൂട്ടിടും അതില്‍ നിങ്ങള്‍ക്ക് എന്താണെന്നാണ് അഹാന പ്രതികരിച്ചത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പലരേയും പ്രകോപ്പിച്ചത്. ഇതിനു പിന്നാലെ ഫേസ്ബുക്ക് ആങ്ങളമാര്‍ സദാചാര പോസ്റ്റുകളുമായി എത്തുകയായിരുന്നു.