തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്നത് കൂടുതലും സ്ത്രീകളില്‍ എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു എന്ന് റിപ്പോര്‍ട്ട് . മാര്‍ക്കറ്റുകളിലും മാളുകളിലും സ്ത്രീകളും എണ്ണം കൂടുന്നു. അതനുസരിച്ചു രോഗികളുടെ എണ്ണവും കൂടുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു. ഓട്ടോ ഡ്രൈവര്‍മാരും ടാക്സി ഡ്രൈവര്‍മാരും ഗ്ലൗസും ഫേസ് ഷീല്‍ഡും ഉപയോഗിക്കണം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗ വ്യാപനം തടയാന്‍ ഫലപ്രദമായ കാര്യമാണ് മാസ്‌ക് ധരിക്കl . മാസ്‌ക് ധരിക്കുന്നവരില്‍ രോഗത്തിന് തീവ്രത കുറയുമെന്ന് ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. പൊതു സ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചേ മതിയാകൂവെന്നും പുറത്തിറങ്ങുമ്പോള്‍ 10 ശതമാനത്തോളം പേര്‍ മാസ്‌ക് ധരിക്കാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് വന്നുപോയവരില്‍ 30 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ശതമാനം പേരില്‍ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളില്‍ കൊവിഡിന് തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. എന്നാല്‍ പലരിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം ഇന്‍ ചില്‍ഡ്രന്‍ എന്ന രോഗാവസ്ഥയുണ്ടാകുന്നു. കൊവിഡ് മൂലം ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.









