LDFല്‍ പൊട്ടിത്തെറി ; NCP യെ അവഗണിച്ച് CPM
സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം. സീറ്റ് വിഭജനത്തില്‍ സംസ്ഥാനത്ത് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ ആരോപിക്കുന്നു. മുന്നണി മര്യാദയുടെ പേരിലാണ് എന്‍സിപി (NCP) തെരഞ്ഞെടുപ്പിന് മുമ്പ് അവഗണനക്കെതിരെ എങ്ങും പരാതി പറയാഞ്ഞതെന്ന് മാണി സി കാപ്പന്‍ വ്യക്തതമാക്കി. എല്‍ഡിഎഫ് (LDF) എന്‍സിപിയോട് നീതി പുലര്‍ത്തിയില്ലെന്ന് കാപ്പന്‍ തുറന്നടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി നാനൂറോളം സീറ്റില്‍ മത്സരിച്ചപ്പോള്‍ ഇത്തവണ വെറും 165 സീറ്റുകള്‍ മാത്രമെ നല്‍കിയിരുന്നുള്ളുയെന്ന് മാണി സി കാപ്പാന്‍ (Mani C Kappen) പറഞ്ഞു. പ്രതിഷേധം അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് മാണി സി കാപ്പന്‍ തുറന്നടിച്ചു.
എന്നാല്‍ എന്‍സിപിയുടെ വാദത്തെ പൂര്‍ണമായി അവഗണിച്ച് സിപിഎം (CPM) കോട്ടയം നേതൃത്വം രംഗത്തെത്തി. കോട്ടയത്ത് എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍.വാസവന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ എല്‍ഡിഎഫിലെ എന്‍സിപിക്ക് മാത്രമല്ല മറ്റ് എല്ല മുന്നണികള്‍ക്കും സീറ്റ് ലഭിക്കുന്നത് കുറഞ്ഞെന്ന് വി.എന്‍.വാസവന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ വിഭാഗം എല്‍ഡിഎഫ് മുന്നണി പ്രവേശനത്തില്‍ കടുത്ത് എതിര്‍പ്പിലായിരുന്ന എന്‍സിപി. കേരള കോണ്‍ഗ്രസിന്റെ വരവോടെ കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 19 സീറ്റുകളാണ് എന്‍സിപിക്ക് നഷ്ടമായത്. 26 സീറ്റില്‍ മത്സരിച്ച എന്‍സിപി ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.
അതേസമയം സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Local Body Election) മൂന്നാം ഘട്ടത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കവെയാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്‍സിപിയുടെ കേരളത്തിലെ മറ്റൊരു ശക്തി കേന്ദ്രമായ കോഴിക്കോട് ജില്ലയില്‍ കാപ്പന്റെ പ്രതികരണത്തോടെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നു. കൂടാതെ മുന്നണി മാറ്റിത്തിനായുള്ള ചര്‍ച്ചകള്‍ക്കും ഈ പ്രതികരണം വഴിവെച്ചേക്കാം. കെ.എം.മാണിയില്‍ നിന്ന് പാലാ (Pala) പിടിച്ചെടുത്ത് എല്‍ഡിഎഫിന് നല്‍കിയ മാണി സി കാപ്പനെയും എന്‍സിപിയും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുപോലെ തഴയാന്‍ സാധ്യയുണ്ടെന്ന് എന്‍സിപി നേതൃത്വത്തിന് സംശയമുണ്ട്. അതിന് വഴിവെക്കുന്നത് പാലാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത് പാര്‍ട്ടിക്ക് മുന്നണിയില്‍ നില്‍ക്കണോ വേണ്ടയോ എന്ന ചിന്തയിലേക്ക് നയിച്ചേക്കാം.








