U A P A യില്‍ വിചാരണ വൈകിയാല്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി

യു.എ.പി.എ കേസുകളില്‍ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാന്‍ കാരണമാണെന്ന് സുപ്രീംകോടതി. കൈവെട്ട് കേസിലെ പ്രതിയുടെ ജാമ്യം ചോദ്യംചെയ്തുള്ള എന്‍.ഐ.എയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രൊഫസ4 ടി ജെ ജോസഫിന്റെ കൈവെട്ടുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിലെ പ്രതിക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എന്‍.ഐ.എയുടെ ഹരജി പരിഗണിക്കവേയാണ്, യു.എ.പി.എ കേസുകളില്‍ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

എന്‍.ഐ.എയുടെ ഹരജി തള്ളിയ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായിട്ടുള്ള മൂന്നംഗ ബഞ്ച് വിചാരണയുടെ പേരില്‍ പ്രതികളെ വ4ഷങ്ങളോളം ജയിലിലിടാനാകില്ലെന്നും നിരീക്ഷിച്ചു.
യു.എ.പി.എ നിയമത്തിലെ 43 ഡി 5 അനുസരിച്ച് പ്രോസിക്യൂഷന്റെ വാദം പ്രഥമദൃഷ്ട്യാ ശരിയാണെങ്കില്‍ ജാമ്യം നല്‍കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ കഠിനമായ വ്യവസ്ഥയാണ് മയക്കുമരുന്ന് നിരോധന നിയമത്തിലുള്ളത്.

അതിനാല്‍ മതിയായ സമയത്തിനുള്ളില്‍ വിചാരണ പൂ4ത്തീകരിക്കാതിരിക്കുകയോ ശിക്ഷാ കാലാവധിയുടെ ഒരു നിശ്ചിത സമയത്തിനപ്പുറം ജയിലില്‍ കഴിയുകയോ ചെയ്താല്‍ ഭരണഘടനാ കോടതികള്‍ക്ക് പ്രതിക്ക് ജാമ്യം നല്‍കാം. വിചാരണ വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുന്നത് പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതുകൊണ്ട് തന്നെ അഞ്ച് വ4ഷത്തിലധികമായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നല്‍കിയ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവ4 കൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.