കേളി കലാമേള പുനരാരംഭിച്ചു: മേള ജൂണ്‍ 4, 5 തീയതികളില്‍ സൂറിച്ചില്‍

പതിനേഴാമത് കേളി ഇന്റനാഷണല്‍ കലാമേള ജൂണ്‍ 4, 5 തീയിതികളില്‍ സൂറിച്ചില്‍ നടക്കും. രെജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്ത്യയ്ക്ക് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രവാസി കലോത്സവമായ കേളി ഇന്റര്‍നാഷണല്‍ കലാമേളയുടെ ആദ്യ രജിസ്ട്രേഷന്‍ ജനുവരി 30തിന് സൂറിച്ചില്‍ നടന്ന ചടങ്ങില്‍ വച്ച് പതിനാറാമത് കലാമേളയില്‍ കലാതിലകമായിരുന്ന കുമാരി ശിവാനി നമ്പ്യാര്‍, ഫെലിന്‍ വാളിപ്ലാക്കലില്‍ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്റ് റ്റോമി വിരുത്തിയേലിന് കൈമാറി.

കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങളുമായി നടത്തി വരുന്ന കേളി അന്താരാഷ്ട്ര കലാമേളയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് കലാമേള വെബ്സൈറ്റില്‍ (www.kalamela.com) ഏപ്രില്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കലാമേളയുടെ വിശദവിവരങ്ങള്‍ കലാമേള വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യന്‍ എംബസ്സിയുടെയും സൂര്യ ഇന്ത്യയുടേയും പൂര്‍ണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2022 അരങ്ങേറുന്നത്.