കാല്‍ നടയാത്രക്കാരുടെ ജീവന് ഉറപ്പില്ലാത്ത കേരളം ; ഒരു വര്ഷം പൊലിഞ്ഞത് 1000 ജീവനുകള്‍
കാല്‍ നടയാത്രക്കാരുടെ ജീവന്‍ പൊഴിയുന്ന ഇടമായി കേരളത്തിലെ റോഡുകള്‍. രു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റോഡപകടത്തില്‍ മരിച്ചത് ആയിരം കാല്‍നടയാത്രക്കാര്‍. മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ അറിയിച്ചതാണിത്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടങ്ങളില്‍പെട്ടു. ഇതേ കാലയളവില്‍ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളില്‍ 3292 പേര്‍ മരിക്കുകയും 27745 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളില്‍ 510 പേരാണ് ഇക്കാലയളവില്‍ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.
റോഡുകളുടെ മോശം അവസ്ഥയാണ് ഒരു പരിധിവരെ അപകടങ്ങള്‍ കൂടാന്‍ കാരണം. പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായി കേരളത്തിലെ റോഡുകള്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കൊച്ചി നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി തന്നെ രംഗത്ത് വന്നിരുന്നു. ‘പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിക്കുന്നതെന്ന്’ ഹൈക്കോടതി പരിഹസിച്ചു. മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഇതുവരെ നടപ്പായില്ല. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണെന്നും കോടതി പറഞ്ഞു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ പൊലീസിനും ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമടക്കം വിഷയത്തില്‍ മറുപടി പറയണമെന്നും കോടതി നിര്‍ദേശിച്ചു.









