ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേല്‍ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.

കൂടുതല്‍ വിവരങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും എംബിസി അറിയിച്ചു.ജറുസലേമില്‍ ഉള്‍പ്പെടെ തെക്കന്‍, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും നൈതന്യാഹു അറിയിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകല്‍ക്ക് സമീപം തങ്ങണമെന്ന് ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിനിടെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം ആംരഭിച്ച് തുടങ്ങി.