മലയാളത്തിലെ ഉയര്‍ന്ന പ്രതിഫലം ഇനി മുതല്‍ മോഹന്‍ലാലിന്?

mohanlal
പലപ്പോഴും താരങ്ങളുടെ പ്രതിഫലം എത്രയെന്നു ആര്‍ക്കും അത്ര കൃത്യത ഒന്നുമില്ല. എന്നിരുന്നാലും മലയാള താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചു ഏറെക്കുറെ ധാരണ മലയാളികള്‍ക്ക് ഉണ്ട്. അതെല്ലാം കടത്തിവെട്ടുന്ന കണക്കുകളാണ് മോഹന്‍ലാലിലിന്റെതായി പുറത്ത് വരുന്നത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രതിഫലം കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മലയാളത്തില്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. 3 കോടി മുതല്‍ 3 കോടി 50 ലക്ഷം വരെയാണ് മോഹന്‍ലാലിന്റെ ഒരു സിനിമക്കുള്ള പ്രതിഫലം. ഇത് കൂട്ടുമെന്നാണ് പുറത്തുവരുന്ന ഇപ്പോഴത്തെ സൂചനകള്‍. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഒപ്പം 50 കോടി പിന്നിടുകയും വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുകയാണ്.

അതേസമയം വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും ലാല്‍ സ്വീകാര്യത നേടിയിരുന്നു. ഇതൊക്കൊയണ് മോഹന്‍ലാലിന്റെ പ്രതിഫലം കൂട്ടുന്നതിലേക്ക് എത്തിച്ചത്. മലയാളത്തിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമായിരുന്നു തെലുങ്കില്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജിലെ നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിഫലം 19 കോടിയായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. 15 കോടിക്ക് മുകളിലാണ് ഈ ചിത്രത്തിന്റെ ബജറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.