സര്‍ക്കാര്‍ പ്രതിക്കുട്ടില്‍: നിയമനകാര്യത്തില്‍ തനിക്ക് ഒരു തിടുക്കവുമില്ലെന്ന്‌ സെന്‍കുമാറിന്റെ പ്രതികരണം, വിഷയത്തിലെ വിവിധ പ്രതികരണങ്ങള്‍


സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടുളള കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി തളളിയതിന് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.ഒരുപക്ഷെ ഇന്നുച്ചയോടെ സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുളള നിയമന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയമനകാര്യത്തില്‍ തനിക്ക് ഒരു തിടുക്കവുമില്ലെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ ഹര്‍ജി തളളിയതിനെക്കുറിച്ചുളള സെന്‍കുമാറിന്റെ പ്രതികരണം.

പന്ന്യന്‍ രവീന്ദ്രന്‍ ( സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം)

മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഇതിന്റെ ദോഷം സര്‍ക്കാരിനാണ്. കോടതിച്ചെലവും വക്കീല്‍ഫീസും ഉപദേശികളില്‍ നിന്നും ഈടാക്കണം

എ.കെ ബാലന്‍ (നിയമ മന്ത്രി)

കോടതിവിധി തിരിച്ചടിയല്ല . ഇത്തരം കേസുകളില്‍ കോടതികളില്‍ പോകുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സര്‍ക്കാരിന് നിയമപരമായി അതിനുളള അവകാശമുണ്ട്.

 

രമേശ് ചെന്നിത്തല(പ്രതിപക്ഷ നേതാവ്)

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയാണിത്. സെന്‍കുമാറിനെ ഒരു നിമിഷം വൈകാതെ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ പുനര്‍നിയമിക്കണം. അന്തസുള്ള സര്‍ക്കാരാണുള്ളതെങ്കില്‍ ജനങ്ങളോട് കുറ്റമേറ്റ് പറഞ്ഞ് ധാര്‍മ്മികത തെളിയിക്കണം. പിണറായി വിജയന്റെ ദുരഭിമാനത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയാണിത്
എംഎം ഹസന്‍ (കെപിസിസി പ്രസിഡന്റ് )

പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ് അതുകൊണ്ട് സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തല്ല കോടതിയില്‍ പിഴയൊടുക്കേണ്ടത്.സ്വന്തം കയ്യില്‍ നിന്ന് പിഴയൊടുക്കുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത്.കോടതി വിധി ലംഘിച്ച മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി രാജിവെക്കണം
സെന്‍കുമാര്‍ വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണിപ്പോള്‍ കോടതി സംസാരിച്ചിരിക്കുന്നത്. കോടതി വിധിയെ വിലവെയ്ക്കാത്ത നടപടി എന്ന നിലയിലാണ് കോടതി ചെലവ് എന്ന നിലയില്‍ 25000 രൂപ പിഴയൊടുക്കാനും വിധി എത്രയും പെട്ടെന്ന നടപ്പിലാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും സര്‍ക്ാര്‍ മൗനത്തിലാണ്. നേരത്തെ വിധിയില്‍ കൂടുതല്‍ വ്യക്തതവേണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സര്‍ക്കാര്‍ വാദ0ം പോലും കേള്‍ക്കാതെയാണ് കോടതി തള്ളിയത് എന്നതും പ്രസക്തമാണ്.