ഓണത്തിന് കള്ളുകുടിയ്ക്കുന്നവരാണ് ബീഫ് കഴിച്ചതിന് ബഹളം ഉണ്ടാക്കുന്നത് എന്ന് സന്തോഷ്‌ പണ്ഡിറ്റ്‌

നടി സുരഭി ഓണദിനത്തില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണമാണ് സംഘികള്‍ അഴിച്ചു വിട്ടിരിക്കുന്നത്. താന്‍ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കും എന്ന് സുരഭി അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ഓണത്തിന് മദ്യം കഴിക്കുന്നവര്‍ക്ക് സുരഭിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നാണ് പണ്ഡിറ്റ് ചോദിക്കുന്നത്.

‘ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്‌ടെ
പെരില്‍ ചില പ്രമുഖരെല്ലാത്തവര്‍ വിഷമം പറഞ്ഞു comment  ഇടുന്നതും, അതു ചില medias പൊലിപ്പിച്ച് കാണിച്ച് അനാവശൃ  പ്രാധാനൃം നല്കി ചര്‍ച്ചകള്‍ നടത്തി rating കൂട്ടൂവാനായ്  ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടു…. എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അത് നടക്കുന്ന ദേശം, കാലം, സമയം, വൃക്തികള്‍ എന്നിവ നോക്കിയാകണം എന്നാണ് പണ്ഡിറ്റ് പറയുന്നത്. അതിന് കേരളത്തിലെ പല സ്ഥലങ്ങളിലെ ഓണാഘോഷ രീതികള്‍ വിശദീകരിക്കുന്നും ഉണ്ട്. ഓണ സദൃക്ക് തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ നല്കുന്ന അത്രയും പവിത്രത വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ നല്കാറില്ല. പലരും ഈ ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാറുണ്ട്. ഈ സതൃം കൂടി ഉള്‍കൊണ്ട് വിമര്‍ശിക്കുക എന്നാണ് പണ്ഡിറ്റ് പറയുന്നത്. എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലെ എന്നാണ് പണ്ഡിറ്റിന്റെ ചോദ്യം. അതുപോലെ ഓണ ദിവസം എത്ര പേര്‍ മദൃം കഴിക്കുന്നു.അതും തെറ്റല്ലേ എന്നും ചോദിക്കുന്നുണ്ട്. എന്തു കഴിച്ചു എന്നതല്ല എന്തെങ്കിലും ഒക്കെ കഴിക്കുവാന്‍ ഉണ്ടാകുക എന്നതാണ് പ്രധാനം എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

 

Dear Facebook family,
ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്‌ടെ
പെരില്‍ ചില പ്രമുഖരെല്ലാത്തവര്‍ വിഷമം പറഞ്ഞു comment
ഇടുന്നതും, അതു ചില medias പൊലിപ്പിച്ച് കാണിച്ച് അനാവശൃ
പ്രാധാനൃം നല്കി ചര്‍ച്ചകള്‍ നടത്തി rating കൂട്ടൂവാനായ്
ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടു….
ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന
ദേശം, കാലം, സമയം, വൃക്തികള്‍ എന്നിവ നോക്കിയാകണം….
ഓണ സദൃക്കു തെക്കേ കേരളത്തെ ജനങ്ങള്‍ നല്കുന്ന
അത്രയും പവിത്രത വടക്കെ കേരളത്തില്‍ ചിലയിടങ്ങളില്‍
നല്കാറില്ല…..പലരും ഈ ദിവസം non vegetarian food
കഴിക്കാറുണ്ട്….ഈ സതൃം കൂടി ഉള്‍കൊണ്ട് വിമര്‍ശിക്കുക…..
മലബാര്‍ area യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും….
രാവിലെ 7 മണി മുതല്‍ രാത്രി 2 മണി വരെ ഈ ഭക്ഷണം
പലയിടത്തും കിട്ടും… നല്ല vegetarian hotel പല ,ഭാഗത്തും ഇല്ല…
ഞാന്‍ മുമ്പ് vegetarian ആയി ജീവിച്ചപ്പോള്‍ നല്ലൊരു
Vegetarian ഭക്ഷണം കിട്ടുവാന്‍ ഒരുപാട് കഷ്ടപ്പട്ടു….
എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും
വൃക്തി സ്വാതന്ത്രമല്ലെ…..ഓണ ദിവസം എത്ര പേര്‍ മദൃം
കഴിക്കുന്നു….അതും തെറ്റല്ലേ….മറ്റുള്ളവര്‍ക്കു ബു്ദ്ധിമുട്ടാകാതെ
ഏതൊരാള്‍ക്കും ജീവിച്ചൂടെ…..എന്തു കഴിച്ചു എന്നതല്ല
എന്തെന്കിലും ഒക്കെ കഴിക്കുവാന്‍ ഉണ്ടാകുക എന്നതാണ് പ്രധാനം…
വൃക്തി പരമായ് ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും
Non vegetarian food കഴിക്കുവാന്‍ എനിക്ക് ഇഷ്ടമല്ല…
പക്ഷേ unfortunately ഞാന്‍ പലപ്പോഴും ഈ ചിന്തയില്‍ പരാജയപ്പൃടുന്നു..
നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും
കഴിക്കുന്ന രീതിയില്‍ അല്ലാ ഉള്ളത്….vegetarian കഴി്കുന്നവര്‍ക്കു
കൂടുതല്‍ ക്ഷമയും കാണാറുണ്ട്…!
So ദയവു ചെയ്ത് ഇതുപൊലുള്ള അനാവശൃ വിവാദം ഉണ്ടാക്കരുത്…
India is an independent country. To live and let I’ve..
നമ്മുടെ നാട്ടില്‍ petrol, diesel വില കൂടുന്നൂ, vegetables
വില കൂടുന്നു, gas ന്‌ടെ വില കൂടുന്നൂ,ചൈനയുടേയും ഉത്തര കൊറിയയുടേയും
യുദ്ദക്കൊതി, സുനാമി വീണ്ടും ഉണ്ടാകാിനുള്ള സാദ്ധൃത,
കേരളത്തില്‍ മദൃപാനം വര്‍ദ്ധിച്ചത്, സ്ത്രീ പീഡനങ്ങള്‍,
Santhosh Pandit സൂപ്പര്‍സ്റ്റാര്‍ ആകുമോ ?
ഉരുക്ക് സതീശന്‍ സിനിമ മെഗാ ഹിറ്റാകുമോ?…
Etc, etc നമ്മുടെ ജീവിതവുമായ് ബദ്ധമുള്ള കാരൃങ്ങളില്‍
ചര്‍ച്ച നടത്തൂ…..