സൗദിയിലെ തബൂക്കില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യൂണിറ്റ്

തബൂക്ക്: മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി മലയാളികളെ ഒരു കുടകീഴില്‍ കൊണ്ടുവരുന്നതിന് വേണ്ടി തുടക്കംകുറിച്ച ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) സൗദി അറേബ്യയയിലെ ആറാമത്തെ യുണിറ്റ് തബൂക്കില്‍ നിലവില്‍ വന്നു.

അബുല്‍ സലാം വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ ഫൗണ്ടര്‍ മെമ്പര്‍മാരായ സ്റ്റാന്‍ലിജോസ്, മുഹമ്മദ് കായംകുളം, നൌഷാദ് ആലുവ, റിയാദ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നാസര്‍ ലെയ്‌സ്, തബൂക്ക് യൂണിറ്റ് കോഡിനേഷന്‍ കണ്‍വീനര്‍ ഹാരിസ് ബാബു മഞ്ചേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുതിയ കമ്മറ്റിക്ക് രൂപം നല്‍കുകയും പതിനേഴ് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉള്‍പ്പെട്ട യൂണിറ്റിന്റെ ഭാരവാഹികളും, രക്ഷാധികാരികളും ഉള്‍പ്പെടെ ബഷീര്‍ കൂട്ടായി, സിറാജ് എറണാകുളം, മാത്യു തോമസ്, അബ്ദുല്‍ സലാം വാണിയമ്പലം, ഹംസ മഞ്ചേരി എന്നിവരും ഷാബു ഹബീബ് (പ്രസിഡന്റ്), ഉണ്ണി മുണ്ടപ്പറമ്പ് (സെക്രട്ടറി), സജീവ് അരീക്കര (ട്രഷറര്‍), ആരിഫ് (വൈസ് പ്രസിഡന്റ് ), അബ്ദുല്‍ റഹ്മാന്‍ (ജോയിന്റ് സെക്രട്ടറി), മോന്‍സി, ലുക്മാന്‍, നജീബ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ജോണി, അബു, ഖാദര്‍ ഇരട്ടി (മീഡിയ കോഡിനേറ്റര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

എക്‌സികൂട്ടിവ് കമ്മിറ്റിയിലേക്ക് റിജേഷ് പാലക്കാട്, സുരേഷ് ഭാസ്‌ക്കര്‍, ശിഹാബ് കല്ലടിക്കോട്, സലാം മലപ്പുറം, സുബൈര്‍ കണ്ണൂര്‍, ബിജി ചെങ്ങന്നൂര്‍, സിദ്ധിക്ക് കോഴിക്കോട്, ഷംഷാദ് പെരിന്തല്‍മണ്ണ, യാസര്‍ പൊന്നാനി, ഉമ്മര്‍ തൃശൂര്‍, നാസര്‍ പാലക്കാട് എന്നിവരെയും നിയോഗിച്ചു.

നിലവില്‍ വന്ന പുതിയ കമ്മറ്റിക്ക് നോര്‍ക്ക കണ്‍സല്‍റ്റന്റും സംഘടനയുടെ റിയാദ് സെന്‍ട്രല്‍ കമ്മറ്റി രക്ഷാധികാരിയുമായ ശിഹാബ് കൊട്ടുകാട് ഫോണിലൂടെ ആശംസ അറിയിച്ചു. ഷാബു ഹബീബ് ഇന്ത്യന്‍ എംബസ്സി സ്‌കൂള്‍ ചെയര്‍മാന്‍ സ്വാഗതവും ഉണ്ണി മുണ്ടന്‍പറമ്പ് നന്ദിയും പറഞ്ഞു.