ചെല്ലാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

എറണാകുളം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ സോണ്‍ മഴക്കെടുതി നേരിടുന്ന എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. 75 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്.

സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് സിദ്ധിക്ക് ന്റെ അധ്യക്ഷതയില്‍ നടന്ന എളിയ പരിപാടിയില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ മുഖ്യ അതിഥി ആയിരുന്നു. കാര്‍മ്മല്‍ ആശ്രമം സുപ്പീരിയര്‍ ഫാദര്‍ മൈക്കിള്‍ പുന്നക്കല്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ സോണ്‍ ജോയിന്റ് ചാരിറ്റി കോഡിനേറ്റര്‍ ദുര്‍ഗ മദനന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

ട്രഷറര്‍ സി. ചാണ്ടി, സോണ്‍ കോഡിനേറ്റര്‍ റഫീഖ് മരക്കാര്‍, ജോയിന്റ് സെക്രട്ടറി റിനി സൂരജ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ഷാജഹാന്‍, വിമന്‍സ് ഫോറം കോഡിനേറ്റര്‍ സുമിത്ര സത്യന്‍, ഷുഹൈബ്, ലീന തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ സോണിന്റെ ഉദ്യമത്തില്‍ പങ്കാളികളായ അല്‍ അമീന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും, മുഴുവന്‍ അംഗങ്ങള്‍ക്കും സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.