പീഡിപ്പിച്ച ബിഷപ്പിനെ തൊടാന്‍ പേടി ; പ്രസ്താവന നടത്തിയ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കേരളാ പോലീസ്

കോട്ടയം : ബിഷപ്പ് പീഡിപ്പിച്ചു എന്ന പേരില്‍ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ട് 75ലേറെ ദിവസം കഴിഞ്ഞു. ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്.

പി സി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. കോട്ടയം എസ് പിക്കാണ് നിര്‍ദ്ദേശം. പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു.

കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. തിരുവസ്ത്രത്തിന് ഇനി കന്യാസ്ത്രീ യോഗ്യയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അതേസമയം ദേശിയ വനിതാ കമ്മീഷനും പി സി ജോര്‍ജ്ജിനെതിരെ സ്വമേധയാ കേസ് എടുക്കുവാനുള്ള തീരുമാനത്തിലാണ്.