ട്വന്റി 20 ടീം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് കേരള താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ആണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇടം നേടിയത്. അതേസമയം മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്‌ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു കളിച്ചത്. നേരത്തെ സഞ്ജുവിന്റെ മികച്ച പ്രകടനം കണ്ടു മുന്‍ ക്രിക്കറ്റ് താരങ്ങളും തിരുവനന്തപുരം എം പി യായ ശശി തരൂരും സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ എടുക്കണം എന്ന ആവശ്യവുമായി പരസ്യമായി രംഗത് വന്നിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഓപ്പണര്‍മാര്‍.

ട്വന്റി 20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.