തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണം- ഓവര്‍സീസ് എന്‍ സി പി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍ മാറണം. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്, പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ, കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി ആവശ്യപ്പെടുന്നു.
വലിയ ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉള്‍പ്പടെ എല്ലാവരിലും ഉയര്‍ന്നു വരുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി പ്രസിഡണ്ട് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രക്കുറിപ്പില്‍ അറിയിച്ചു.