കര്‍ഷകര്‍ തീവ്രവാദികള്‍ ; വിവാദ ട്വീറ്റില്‍ കങ്കണ കുരുങ്ങി , കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്

അമിതമായ മോദി ഭക്തി കാരണം അവസാനം കങ്കണ ക്ക് പണികിട്ടി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലി നെതിരെ സമരം നടത്തിയവരെ തീവ്രവാദികള്‍ എന്നധിക്ഷേപിച്ച നടി കങ്കണക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കര്‍ണാടക തുംകൂരിലെ ജെഎംഎഫ്‌സി കോടതിയാണ് സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവ് നല്‍കിയത് . താരത്തിനെതിരെ അഭിഭാഷകന്‍ രമേഷ് നായിക്കാണു കോടതിയെ സമീപിച്ചത്. നടി യുടെ ട്വീറ്റ് ഏറെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരെ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ രമേഷ് നായിക്ക് പറഞ്ഞു. കോടതിയുടെ നിലപാടില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 44, 108, 153, 153 എ, 504 വകുപ്പുകള്‍ പ്രകാരമാണു കങ്കണയ്‌ക്കെതിരെ കേസ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഭീകരരെപ്പോലെയാണു കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവ കര്‍ഷകര്‍ എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കര്‍ഷക സംഘടനകളും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കര്‍ഷക ബില്ലിനെക്കുറിച്ചോര്‍ത്ത് കര്‍ഷകര്‍ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും അവരെ ഹാനികരമായി ബാധിക്കില്ലെന്നുമുള്ള പ്രധനമന്ത്രിയുടെ ട്വീറ്റ് ആധാരമാക്കിയായിരുന്നു കങ്കണയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ചു കാലമായി സര്‍ക്കാരിനെതിരെ സംഭവിക്കുന്ന കാര്യങ്ങളില്‍ മോദിയെ അനുകൂലിച്ചു വളരെ മോശമായ ഭാഷയിലാണ് താരം പ്രതികരിച്ചു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അടുപ്പം മുതലാക്കിയാണ് താരത്തിന്റെ ഇത്തരത്തിലുള്ള നടപടികള്‍.