ഇന്ത്യയുടെ ഓസീസ് പര്യടനം: രോഹിത് പുറത്ത് ; സഞ്ജു ടീമില്‍

ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്?ജു സാംസണ്‍ ഇടംപിടിച്ചു. ട്വന്റി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടി-20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഹര്‍ദ്ദിക് പാണ്ഡ്യ ടി-20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്‌നി, മായങ്ക് അഗര്‍വാള്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരും ടി-20 ടീമില്‍ കളിക്കും.

ശുഭ്മന്‍ ഗില്‍, ശര്‍ദ്ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി എന്നിവര്‍ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിലും ഗില്‍ ഇടം പിടിച്ചു. ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ എന്നിവരും ടെസ്റ്റ് ജഴ്‌സി അണിയും. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. നവംബര്‍ 26 മുതല്‍ ആണ് പര്യടനം ആരംഭിക്കുന്നത്.