മനസാക്ഷിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല ; മനസ് തുറന്നു മീരാ ജാസ്മിന്‍

ഒരു കാലത്തു മലയാള സിനിയിലെ ഒന്നാം നിര നായികയായി തിളങ്ങിയ താരമാണ് മീരാ ജാസ്മിന്‍. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.മലയാളം കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലും തരാം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മുന്‍നിര നായകന്മാരുടെ നായികയായി തന്നെയാണ് മീര അവിടെയും തിളങ്ങിയത്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും മീര നേടിയിരുന്നു. വിവാഹ ശേഷം സിനിമാ തിരക്കുകളില്‍ നിന്നും അകന്ന താരം ഇപ്പോള്‍ നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും വാര്‍ത്തകള്‍ക്ക് കാരണമായത്.

തന്റെ മനസാക്ഷിക്ക് എതിരായി താന്‍ ആരോടും ഒന്നും ചെയ്തിട്ടില്ലയെന്നാണ് മീര പറയുന്നത്. തിരുവല്ലയിലെ ഒരു ഓര്ത്തഡോക്‌സ് ഫാമിലിയില്‍ നിന്നുള്ള ആളാണ് താനെന്നും പ്രതീക്ഷിക്കാതിരുന്ന സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചുവെന്നും രണ്ടു മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ സിനിമയോട് ഇഷ്ടം തോണിയിരുന്നുവെന്നും താരം പറഞ്ഞു. പക്ഷേ ഒരു ഘട്ടമായപ്പോള്‍ തനിക്ക് സിനിമ വെറുപ്പായി മാറിയെന്നും താരം പറയുന്നു.

 

കൂടാതെ താന്‍ കലയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ മീര അതാണെന്റെ ജീവിതമെന്നും പക്ഷേ കല നിലനിലക്കുന്ന ഈ ഇടത്ത് താന്‍ കംഫര്‍ട്ടബിള്‍ അല്ലയെന്നും താരം പറയുന്നു. ഒരു ഫേക്ക് ആയിട്ടുള്ള സാഹചര്യം തന്നാല്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലയെന്ന് പറഞ്ഞ താരം ഇന്നേവരെ തന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. തനിക്ക് എപ്പോഴും പോസിറ്റീവായി ഇരിക്കാനാണ് ഇഷ്ടമെന്നും നെഗറ്റിവിറ്റി സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടായിരിക്കാം ഞാന്‍ എല്ലാവരില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും മീര പറയുന്നു.