കോണ്‍ഗ്രസ്സ് തകര്‍ത്ത രാജപാരമ്പര്യം തിരിച്ചു വന്നിരിക്കുന്നു ; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പാര്‍ലമെന്റില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ?ഗാന്ധി. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യയാണ്. ഒന്ന് ധനികര്‍ക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യ രാഹുല്‍ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ബ്യൂറോക്രാറ്റിക് ആശയങ്ങള്‍ മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് തകര്‍ത്ത രാജപാരമ്പര്യം ഇന്ത്യയില്‍ തിരിച്ചു വന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവര്‍ത്തിയാണെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.
പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു. ഇസ്രയേലില്‍ പ്രധാനമന്ത്രി നേരിട്ട് പോയാണ് ഇതിനു തീരുമാനിച്ചത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി, ബിജെപിയുടെ നയം അപകടകരമെന്ന് മനസ്സിലാകും എന്നും അഭിപ്രായപ്പെട്ടു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാന്‍ സാഹചര്യമൊരുക്കിയത് വലിയ കുറ്റമാണ്. ചൈനയ്ക്ക് വലിയ പദ്ധതിയുണ്ട്. ഇത് കുറച്ചു കാണേണ്ട. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക ഔന്നത്യവും സംസ്‌ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഭരിക്കാന്‍ ബിജെപിക്ക് എത്രയൊക്കെ ശ്രമിച്ചാലും കഴിയില്ല. സമവായത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇന്ത്യയെ ഭരിക്കാനാകൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൈന വലിയ ഭീഷണിയായത് മനസിലാക്കുന്നില്ല, സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം വര്‍ധിച്ചു, മോദി സര്‍ക്കാര്‍ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍, സംഘപരിവാര്‍ രാജ്യത്തെ ദുര്‍ബലമാക്കുന്നു രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ തുറന്നടിച്ചു. യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 27 കോടി ജനങ്ങളെയാണ് പട്ടിണിയില്‍ നിന്ന് കരകയറ്റിയതെന്നും രാജ്യം അകത്ത് നിന്നും പുറത്ത് നിന്നും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.








