കേളി ഓണത്തിന് ഫോട്ടോ മത്സരം

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: കേളിയുടെ ഓണത്തോടനുബന്ധിച്ചു ഈ വര്‍ഷം പരിചയപ്പെടുത്തുന്നു- ‘ഞാനും എന്റെ ഓണവും’ ‘A Photo Contest’

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കേളിയുടെ ഓണത്തോടനുബന്ധിച്ചു ഒരു ഫോട്ടോ എടുത്ത് 079 704 84 43 എന്ന നമ്പറിലേക്ക് അയക്കുക. അത് നിങ്ങളുടെ കുടുംബമായിട്ടാകാം, കൂട്ടുകാരുമൊത്താവാം, എന്തെങ്കിലും പ്രത്യേക സംഭവമാകാം. കേളിയുടെ ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും നല്ല 3 ഫോട്ടോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കപ്പെടുന്നു.

കേളി ഓണം നടക്കുന്ന സെപ്റ്റംബര്‍ പത്താം തീയതി 10 മണി മുതല്‍ 15 മണിവരെ സെല്‍ഫികള്‍ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേളി ഭാരവാഹികളുമായി ബന്ധപ്പെടുക.