രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ് ; നാട്ടുകാര്‍ ബഹളം കൂട്ടിയപ്പോള്‍ തിരികെ തുപ്പി

ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തില്‍ ആണ് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം ഉണ്ടായത്. രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങി. ആ സമയം സംഭവം കണ്ട് നിന്നയാള്‍ കല്ലെടുത്ത് എറിയാന്‍ ആരംഭിച്ചപ്പോള്‍ ആണ് അത് കുട്ടിയെ തിരികെ തുപ്പിയത്. പരുക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്. മുന്‍കരുതലെന്ന നിലയില്‍ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സിന്‍ നല്‍കുകയും പിന്നീട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

നദിക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്ന് ക്യാപിറ്റല്‍ എഫ്എം ഉഗാണ്ട റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം കണ്ട് നിന്ന വ്യക്തിയാണ് ഹിപ്പോപ്പൊട്ടാമസിന് നേരെ കല്ലെടുത്ത് എറിഞ്ഞത്. കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ഈ മൃഗം കുട്ടിയെ തിരികെ തുപ്പിയത്.ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.