എം. സി.സി വിയന്നയുടെ വാര്‍ഷിക ഇടവക ധ്യാനം ഏപ്രില്‍ 5 മുതല്‍


വിയന്ന: മലയാളി കാത്തലിക് കമ്മ്യൂണിറ്റി (എം.സി.സി) വിയന്നയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 5 മുതല്‍ 8 വരെ നാല് ദിവസങ്ങളിലായി നടക്കും. പ്രഭാഷകരായ ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

ധ്യാനസമയം:
ഏപ്രില്‍ 05 (ബുധന്‍): രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ
ഏപ്രില്‍ 06 (വ്യാഴം): രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ
ഏപ്രില്‍ 07 (വെള്ളി): രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ
ഏപ്രില്‍ 08 (ശനി): രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
സ്ഥലം: സ്റ്റ്ഡ്‌ലൗ, എര്‍സ്സോഗ് കാള്‍ സ്ട്രാസെ 176

ഒരു വ്യക്തിക്ക് 10 യുറോയാണ് പ്രവേശനഫീസ്. ഭക്ഷണം മിതമായ നിരക്കില്‍ ധ്യാന സ്ഥലത്ത് നിന്ന് ലഭ്യമായിരിക്കും. എംസിസി വിയന്ന എല്ലാ മലയാളികളേയും വാര്‍ഷിക ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.