മധുര സ്മരണകള്‍ ഉണര്‍ത്തി വിയന്ന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ (വി.എം.എ) ഓണവും, സംഘടനയുടെ നാലാപത്തിമൂന്നാമത് വാര്‍ഷികവും, ഓണോത്സവവും, ഭാരതത്തിന്റെ 71-മത് സ്വാതന്ത്ര്യ ദിനാചരണവും ആഘോഷിച്ചു. നിരവധി മലയാളികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ സമ്മേളനത്തില്‍ ആമുഖം അവതരിപ്പിച്ചു. മതമൈത്രി എന്ന ആശയം മുന്‍ നിറുത്തി പ്രിയദര്‍ശിനി രഞ്ജിത്ത് നൃത്താവിഷ്‌കാരം ചെയ്ത പൊന്നോണ കാഴ്ചകള്‍, ഒന്നാണ് നമ്മള്‍ തുടങ്ങിയ ഓണ ഓപ്പണിങ് പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. സംഘടനയുടെ പ്രസിഡന്റ് സോണി ചേന്നുംങ്കര സ്വാഗതം ആശംസിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അംബാസിഡറെ പ്രതിനിധീകരിച്ചു പങ്കെടുത്ത കൗണ്‍സിലര്‍ മിയാങ് ശര്‍മ്മ മുഖ്യആഥിതി ആയിരുന്നു.

എംബസി സെക്കന്റ് സെക്രട്ടറി ബ്രിജേഷ് കുമാര്‍, ജില്ലാ ഭരണാധികാരി ഗെരാര്‍ദ് ബിഷപ്പ്, എം.സൊ സൊ ചാപ്ലയിന്‍ ദോ. തോമസ് താണ്ടപ്പിള്ളി, എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജി ബിജു സംവിധാനം ചെയ്യുന്ന ‘കാലത്തിന്റെ കയ്യൊപ്പ്’ എന്ന നാടകം പരിപാടിയിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്ക് നൃത്തനൃത്യങ്ങളും, സംഗീതവും ആഘോഷത്തെ ഏറെ അസ്വാദ്യകരമാക്കി.

വി.എം.എയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മൂന്നാമത്തെ പ്രൊജക്റ്റ് ആയി നടത്തുന്ന മലപ്പുറത്തെ വാലില്ലാപ്പുഴയില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വി.എം.എ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര അറിയിച്ചു. സമ്മേളനത്തില്‍ സെക്രട്ടറി സുധീഷ് മുണ്ടിയാനിക്കല്‍ നന്ദി രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് തെക്കുംമല, ട്രഷറര്‍ പോള്‍ കിഴക്കേക്കര, സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍, എഡിറ്റര്‍ ഫിലോമിന നിലവൂര്‍, കമ്മിറ്റി അംഗങ്ങളായ ജെന്‍സന്‍ തട്ടില്‍, ജോമി സ്രാമ്പിക്കല്‍, ബിനോയി ഊക്കന്‍, ഷാരിന്‍ ചാലിശ്ശേരി, റോവിന്‍ പേരെപ്പാടന്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു. അടുത്ത വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 25ന് ലീസിങ്ങില്‍ നടക്കുമെന്ന് പ്രസിഡന്റ് സോണി ചേന്ദങ്കര അറിയിച്ചു.


View more Photos here