ത്രിപുരയില്‍ കനത്ത മത്സരം ; വോട്ടേണ്ണല്‍ ആരംഭിച്ചു

അഗര്‍ത്തല : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ നിന്ന് ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ബിജെപിയു സിപിഎമ്മും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. കടുത്ത മത്സരത്തിന്റെ ലക്ഷണങ്ങളാണ് ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ത്രിപുരയില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 59 സീറ്റുകളില്‍ പത്ത് വീതം സീറ്റുകളിലാണ് സിപിഎമ്മും ബിജെപി സഖ്യവും ലീഡ് ചെയ്യുന്നത്. നാഗാലാന്റില്‍ ബിജെപി സഖ്യം പത്ത് സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മേഘാലയയില്‍ കോണ്‍ഗ്രസ് മൂന്ന് വീതം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.