പി. സിയും, കെ. എന്‍. എ ഖാദറുമായി സഭയില്‍ വാക്കേറ്റം.

സഭക്കുള്ളില്‍ ഒറ്റയാനായി മുന്നണികളെ വെല്ലുവിളിച്ചുള്ള പി.സി.യുടെ പ്രസംഗംങ്ങളും, സബ്മിഷനുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥിയായി ജയിച്ച് സഭയില്‍ വന്നിട്ടുള്ള പി.സി. ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി തനിക്ക് സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സമയമില്ലെന്നുള്ളതാണ്. മുന്നണിയുടെ ഭാഗമായി നിലകൊള്ളുമ്പോള്‍ മറ്റേതെങ്കിലും എം.എല്‍.എ. യുടെ സമയം അവരുപയോഗപ്പെടുത്തുന്നില്ലെങ്കില്‍ മാറി നല്‍കാറുണ്ട്. എന്നാല്‍ പി.സിയുടെ ആ കളിയൊന്നും ഇപ്പോള്‍ നടക്കുന്നില്ലന്നുള്ളതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.
സംഭവം ഇങ്ങനെ:
ഡോ. എം കെ മുനീര്‍ എം.എല്‍. എ അവതരിപ്പിച്ച പ്രെമേയത്തില്‍ നിപ്പ വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം ഈ സമയത്ത് സ്പീക്കറുടെ ചെയറില്‍ ചെയര്‍മാന്‍ പാനലില്‍നിന്നുള്ള ലീഗിലെ കെ. എന്‍. എ ഖാദര്‍ എം. എല്‍. എ ഒരു മിനിറ്റെന്ന് എടുത്ത് പറഞ്ഞ് പി.സി.യെ വിളിച്ചു. പ്രസംഗം ആരംഭിച്ച പി.സി നിപ്പാക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ കോഴിക്കോട് കളക്റ്ററും ആരോഗ്യമന്ത്രിയുമെടുത്ത നടപടികളെ പ്രശംസിച്ചു സംസാരിച്ചു. കുറ്റ്യാടി എം എല്‍.എ പാറക്കല്‍ അബ്ദുല്ല മാസ്‌ക് ധരിച്ച് വന്നതുകൊണ്ടാണ് ഈ ചര്‍ച്ചയെങ്കിലും നടന്നതെന്ന് പറഞ്ഞ് പി.സി.
പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ലക്ഷ്യമുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പി.സി. പറഞ്ഞ ഉടനെ തന്നെ പ്രതിപക്ഷ നിരയിലെ എം.എല്‍.എ കൂടെയായ കെ. എന്‍. എ ഖാദര്‍ അടുത്തയാളെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സഭയിലെ കീഴ് വഴക്കമനുസരിച്ച് സംസാരിക്കുന്നയാള്‍ നിര്‍ത്തിയതിന് ശേഷമാണ് അടുത്തയാളെ വിളിക്കാറ്. ഇത് പി.സി.യെ ചൊടിപ്പിച്ചു സ്പീക്കറിരിക്കുന്ന കസേരയാണ് അതിനുള്ള മാന്യത കാണിക്കണമെന്നായി പി.സി.
എല്ലാവര്‍ക്കും അനുവദിച്ച സമയം നല്‍കുന്നുണ്ടെന്ന് കെ. എന്‍. എ ഖാദര്‍ തിരിച്ചടിച്ചു. ബാക്കിയെല്ലാര്‍ക്കും 10 ഉം, 18 ഉം മിനിറ്റുണ്ടെന്നും തനിക്കതില്ലെന്നുള്ളത് അറിയാന്‍ മേലെ എന്നായി ജോജ്ജ്. അതനുസരിച്ച് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ കെ. എന്‍. എ ഖാദറിനോട് അതറിയാമെന്നും, നിങ്ങള്‍ പറഞ്ഞത് കൊണ്ട് ഞാനെങ്ങനെ നിര്‍ത്തുമെന്ന വിപരീത
ലൈനിലായി പി.സി.
പിന്നീട് പ്രസംഗം മുഴുമിപ്പിച്ച പി.സി. രംഗം വഷളാക്കാതെ കെ. എന്‍. എ ഖാദറിന് പ്രേത്യേക നമസ്‌കാരമെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അതിന് നന്ദിയെന്ന് കെ. എന്‍. എ ഖാദറും പറഞ്ഞു.
വീഡിയോ:
https://www.facebook.com/1122160757834970/videos/2071890432861993/








