എം.സി.സി വിയന്നയുടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ 2017 – 2021 കാലയളവിലേയ്ക്കുള്ള പാരിഷ് കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വിട്ടു. ഏപ്രില്‍ 30ന് ഐസിസിയുടെ രണ്ടു ദേവാലയങ്ങളിലുമായിട്ടാണ് വോട്ടിംഗ് നടന്നത്. രണ്ടു സ്ഥലങ്ങളില്‍ നിന്നുമായി 361 വോട്ടുകള്‍ രേഖപ്പെടുത്തി. രണ്ട് വോട്ടുകള്‍ അസാധുവായി.

ഫിജോ കുരുതുകുളങ്ങരയ്ക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (306) ലഭിച്ചത്. 124 അധിക വോട്ടുകള്‍ക്കാണ് ഫിജോ ജയിച്ചത്. ബാബു കുടിയിരിക്കലും, ഗ്രെഷ്മ പള്ളിക്കുന്നേലും 289 വോട്ടുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി.

ഷേര്‍ലി കാരയ്ക്കാട്ട് (280 വോട്ടുകള്‍), സിജ പോത്തന്‍ (276 വോട്ടുകള്‍), റെജിമോള്‍ എറണാകേരില്‍ (274 വോട്ടുകള്‍), ജോര്‍ജ് വടക്കുംചേരില്‍ (272 വോട്ടുകള്‍), സിനി പഴേടത്തുപറമ്പില്‍ (264 വോട്ടുകള്‍), ഡെന്നി കുന്നത്തൂരാന്‍ (262 വോട്ടുകള്‍) എന്നിവരും അതാതു അതിരൂപതകള്‍ ഉള്‍പ്പെട്ട മേഖലകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു.

ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, മുഖ്യ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്റ്റീഫന്‍ ചെവ്വൂക്കാരന്‍, തോമസ് പടിഞ്ഞാറേകലയില്‍, ജോമി സ്രാമ്പിക്കല്‍, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്റ്യന്‍ തേവലക്കര എന്നിവരടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിഷനാണു വോട്ടിങ്ങിന് വേണ്ട ക്രമികരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗം വരും ആഴ്ചകളില്‍ സമ്മേളിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം അന്ന് തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ ഏല്‍പ്പിച്ചുകൊടുക്കും. വിശദ വിവരങ്ങള്‍ ഐസിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.