ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു സോഡ്‌സ് മലയാളികള്‍ നടത്തി വരുന്ന തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. അയര്‍ലണ്ടിന്റെ മധ്യസ്ഥനായ വി. പാട്രിക് നാല്‍പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചെന്നു വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ മലമുകളില്‍ ഏറെ ത്യാഗം സഹിച്ചാണിങ്കിലും കാല് കുത്താന്‍ സാധിക്കുന്നത് വളരെ അനുഗ്രഹപ്രദമാണെന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ മല കയറിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ വര്‍ഷവും മല കയറി ഇറങ്ങാറുണ്ടിങ്കിലും കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ഫാദര്‍ സുനോജിനൊപ്പം മലയാളം ദിവ്യബലി അര്‍പ്പിക്കാന്‍ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. ഈ വര്‍ഷം ജൂണ്‍ ആറിനാണ് നാല്‍പ്പതോളം പേരടങ്ങുന്ന സംഗം മല കയറുന്നത്. ഫാദര്‍ രാജീവ് ഞാനക്കല്‍ മലമുകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതാണെന്നു സംഘടകര്‍ അറിയിച്ചു.