വിയന്നയില്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷവും, കമ്മ്യൂണിറ്റി ഡേയും ജൂണ്‍ 18ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ തോമസ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ചാവറ കുറിയാകോസ് ഏലിയാസച്ചന്റെയും, വിശുദ്ധ യുഫ്രേസ്യയാമ്മയുടെയും, വിശുദ്ധ മദര്‍ തെരാസായുടെയും തിരുനാള്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാളിനോട് കൂടി സംയുക്തമായി ആഘോഷിക്കുന്നു. വിശുദ്ധരുടെ തിരുനാളിനോട് അനുബന്ധിച്ച് എം.സി.സി വിയന്നയുടെ ഇടവക ദിനാഘോഷവും നടക്കും.

മൈഡിലിംഗ് ദേവാലയത്തില്‍ ജൂണ്‍ 18ന് (ഞായര്‍) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആഘോഷമായ പൊന്തിഫികല്‍ കുര്‍ബാനയോടുകൂടി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 16.30ന് പ്രദക്ഷിണവും തുടര്‍ന്ന് അഗാപ്പെയും ഉണ്ടായിരിക്കും.

ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എസ്.ഡി.ബി മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. നിക്‌സണ്‍ സന്ദേശം നല്‍കും. വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ഡോ. ഫ്രാന്‍സ് ഷാര്ള്‍ പ്രദക്ഷിണം നയിക്കും. വിന്‍സണ്‍ കള്ളിക്കാടന്‍, മാത്യൂസ് ചെറിയന്‍കാലയില്‍, റജി മേലഴകത്ത്, വര്‍ഗീസ് കൂടലി, ടോമിച്ചന്‍ പാരുകണ്ണില്‍, വിന്‍സെന്റ് പയ്യപ്പിള്ളി എന്നിവരാണ് ഈ വര്‍ഷത്തെ പ്രെസിദേന്തിമാര്‍.

എം സി സി വിയന്നയുടെ ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, അസി. ചാപ്ലയിന്‍ ജോയി പ്ലാതോട്ടത്തില്‍ , ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേകാലായില്‍, സെക്രട്ടറി സ്റ്റിഫന്‍ ചെവൂക്കാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തിരുനാളില്‍ പങ്കെടുക്കാന്‍ വിയന്നയിലെ എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിച്ചു.