തട്ടിപ്പുകാരനില്‍ നിന്നും ഓശാരംപ്പറ്റി നവമാധ്യമം, വിസ തട്ടിപ്പുകാരന്റെ ബന്ധു നടത്തുന്ന ഓണ്‍ലൈനിലൂടെ പ്രമൂഖ സ്വിസ് മലയാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡശ്രമം


‘കഴുത കാമം കരഞ്ഞു തീര്‍ക്കും’, ‘അപ്പിയിടാത്തവന്‍ അതിടുമ്പോള്‍ അപ്പി കൊണ്ട് ആറാട്ട്’ ഈ രീതിയിലാണ് മലയാളി വിഷനില്‍ വന്ന ഒരു വാര്‍ത്തയോട് മറ്റൊരു ഓണ്‍ലൈന്‍ സ്വിസ്സില്‍ നിന്നും പ്രതികരിച്ചത്. വിസ തട്ടിപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടരെ നല്‍കുന്ന മലയാളി വിഷന് ആരോപണവും, ആക്ഷേപവും, ഭീഷണിയുമൊക്കെ പതിവാണ്. പത്ര ധര്‍മ്മം എന്താണെന്നോ മലയാളം ഭാഷയുടെ ഉപയോഗം (അസഭ്യം മാത്രമല്ല) ‘നന്നായി’ അറിവുള്ള വിരുതന്മാര്‍ കടന്നുകൂടിയ ചില മേഖലയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍. അപ്പോള്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും.

സമൂഹത്തിനു ഉപകാരമുള്ള വാര്‍ത്തകള്‍ നല്കുന്നവരെയും നല്ല നിലയില്‍ സമൂഹത്തിനു ശക്തമായ സംഭാവനകള്‍ നല്കുന്നവരെയും അശ്രദ്ധമായി താറടിക്കുക, അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കുക, അത് മെയില്‍ അയച്ചു എല്ലാവരിലും എത്തിക്കുക, ഇതൊക്കെയാണോ നവമാധ്യമങ്ങള്‍ എന്നുപറഞ്ഞു കാണിക്കുന്ന പേക്കൂത്തുകള്‍. എന്താ ആശാനെ ഇത്…………..തട്ടിപ്പുകാരന്റെ ഉള്‍കളികള്‍ പുറത്തുപറയുമ്പോള്‍ എന്തിനിത്ര ഉറഞ്ഞുതുള്ളണം. തട്ടിപ്പിന്റെ പങ്കുപറ്റുന്നവന്‍ പത്രാധിപരായാലും ഉറഞ്ഞുതുള്ളിയല്ലേ പറ്റു…….ഇത്തരത്തില്‍ അസത്യം വിതരണം ചെയ്യുന്നതാണോ പത്രപ്പണി? ഇതിലും ഭേദം പോണ്‍ സൈറ്റ് നടത്തി ആ പരസ്യങ്ങളില്‍ നിന്നും ക്ലിക്ക് മണി നേടുന്നതാണ്.

പറഞ്ഞുവരുന്നത് വിസ തട്ടിപ്പുമായി മലയാളി വിഷനില്‍ നല്‍കിയ ഒരു വാര്‍ത്തയിലേയ്ക്കാണ്. വിസ തട്ടിപ്പിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ മലയാളി വിഷന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഇത് ആദ്യമല്ല. ചില സ്വിസ് മലയാളികളുടെ ഇടപെടല്‍ മൂലമാണ് സര്‍വ്വതും വിറ്റു പെറുക്കി നേഴ്‌സിംഗ് പഠിക്കുന്ന കുറെയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ പണം നഷ്ടപ്പെടാതെയിരുന്നത്. ക്ലിക്കിനുവേണ്ടി എന്ത് തോന്ന്യവാസവും ആകാമെന്നാണോ? യുറോപ്പില്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ആതുര സേവനരംഗത്ത് ജോലിചെയ്യുന്നവരാണ്. ആ നിലയ്ക്ക് യുറോപ്പില്‍ നേഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം ഉണ്ടെന്ന് കണ്ടാല്‍ ഇവിടുത്തെ മലയാളികളുടെ ഫോണിനു വിശ്രമം ഉണ്ടാകില്ല. യുറോപ്പില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അത് നന്നായി അറിവുള്ള കാര്യമാണ്.

ഇതിനോടകം തന്നെ സ്വിസ്സിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരം ഉണ്ടെന്ന പരസ്യം ശ്രദ്ധയിപ്പെട്ടു നിരവധിപേര്‍ അന്വേക്ഷണം തുടങ്ങിയിരുന്നു. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു നല്ല ജീവിതം വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കാന്‍ വെമ്പി നില്ക്കുന്ന പാവപ്പെട്ടവന് ഗൂഗിളോ, ക്ലിക്ക് റേറ്റോ, എന്തു വലിയ സംഭവം ആണെങ്കിലും അത് വസ്തുതാനിര്‍ണ്ണയം നടത്താനുള്ള മനസുണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ നിന്നും ഇത്രയധികം വിസ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യില്ലായിരുന്നു. ഇപ്പോള്‍ കച്ചവടം ഓണ്‍ലൈന്‍ ആണ്. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാണ്. ഇത് വെളിച്ചത്തു കൊണ്ടുവരുന്നതും സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. അല്ലാതെ എവിയെങ്കിലും ഉള്ളവര്‍ പടച്ചുവിടുന്ന വ്യാജ പരസ്യങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ന്യായങ്ങള്‍ കണ്ടെത്തി വക്കാലത്ത് എഴുതുകയല്ല വേണ്ടത്. സമൂഹത്തിനു ഉപകാരമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ക്ലിക്കുകള്‍ താനേ വരും സത്യപാലകാ…!

ഇതിനിടയില്‍ മലയാളി വിഷന്‍ നല്‍കിയ വാര്‍ത്ത ലോകമെമ്പാടും വിപുലമായി ഷെയര്‍ ചെയ്യപ്പെടുകയും വാര്‍ത്ത വെളിച്ചത്തുകൊണ്ടുവന്നവര്‍ക്ക് ആദരവും അഭിനന്ദനവും നേടികൊടുത്തു. അതേസമയം എന്തിന്റെ പേരില്‍ ആയാലും വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ മലയാളി വിഷന് പക്ഷം ചേരാന്‍ കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വാര്‍ത്ത. അത്തരത്തില്‍ ഒരു വാര്‍ത്തയെ (വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) നിസ്സാരവല്ക്കരിച്ചു വെറും ഓണ്‍ലൈന്‍ ക്ലിക്കിനുവേണ്ടി നല്കിയ പരസ്യമാണ് അതെന്നു വരുത്തിതീര്‍ക്കുക, വ്യക്തിഹത്യ നടത്തുക ഇതൊക്കെയാണ് ചില ഓണ്‍ലൈന്‍ കേമാന്മാരുടെ നായ്ട്ടുരീതി (ക്ലിക്ക് ടെക്‌നിക്ക് എന്നും പറയാം). എങ്ങനെ ഇതൊക്കെ ചെയ്യാതിരിക്കും. കേരളത്തില്‍ വിസ തട്ടിപ്പിന് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഒരു വിയന്ന മലയാളിയുടെ അടുത്ത ബന്ധു നടത്തുന്ന പത്രത്തിലൂടെയാണ് മലയാളി വിഷന്‍ നല്‍കിയ വാര്‍ത്തയെ ന്യായികരിച്ചതും, തട്ടിപ്പ് പുറത്തുവിടാന്‍ കാരണമായ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയതും. വിസ തട്ടിപ്പില്‍ പ്രതിയായ വ്യക്തിയുടെ അടുത്തബന്ധുവായ ഈ ഓണ്‍ലൈന്‍ പുരുഷുവും കുടുംബവും ഓസ്ട്രിയയില്‍ നില്ക്കാന്‍ ഗതിയില്ലാതെ ഈ അടുത്തകാലത്ത് സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് കുടിയേറിയിരുന്നു. അവിടെ നിന്നാണ് കസര്‍ത്തും കാവത്തുമൊക്കെ ഇപ്പോള്‍.

വിസ തട്ടിപ്പിന്റെ രൂപത്തിലുള്ള പരസ്യങ്ങളെ (അത് വാസ്തവമാണങ്കെിലും അല്ലെങ്കിലും) എന്തിനാണ് ഇത്ര നിസാരവല്‍ക്കരിക്കുന്നത്? അതോ ഈ പരസ്യം വന്ന ഈ സൈറ്റ് ഇവരുടെ തന്നെ ബിനാമി വെബ്‌സൈറ്റാണോ? മുന്‍പ് പറഞ്ഞ വിരുതന്‍ ഇതിനു മുമ്പ് പല തട്ടിക്കൂട്ട് സൈറ്റുകളും നടത്തി പരിചയം ഉള്ള വ്യക്തിയാണ്. ആ നിലയ്ക്ക് ക്ലിക്കിനുവേണ്ടി എന്തു നെറികെട്ട പണിയും ചെയ്യാന്‍ ഈ പത്ര പ്രോമോട്ടര്‍ ഒരുങ്ങിയെന്നുവരാം. യുറോപ്പില്‍ നിന്നും വിളിച്ചു പറയുന്ന ഏതു ഭോഷതരവും അതേപടി എഴുതാന്‍ കേരളത്തിലെ സകലപത്രങ്ങളിലും ജോലിചെയ്ത ശേഷവും മതിവരാതെ പാലായിലെ ഇടമറ്റത്ത് മറ്റൊരു അത്ഭുത ശരീരവും സ്ഥിതിചെയ്യുന്നുണ്ടെന്ന് വായനക്കാര്‍ക്ക് അറിവുണ്ടാകില്ല. അല്ലെങ്കിലും ഇനാംപേച്ചിയ്ക്ക് എന്നും കൂട്ടായി വരുന്നത് മരപ്പട്ടിയല്ലേ?