പ്രവാസി മലയാളി പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

ജെജി മാന്നാര്‍

ഇറ്റലി/യുഎഇ/ബഹറിന്‍: യു ഡി എഫിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തതിനു ശേഷം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി പ്രതിനിധികള്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തി മുഖ്യമന്ത്രി വി ഡി സതീശനെ പൊന്നാട അണിയിച്ച് ആശംസകള്‍ അറിയിച്ചു. അതോടൊപ്പം
പ്രവാസികളുടെ ഒട്ടനവധി വിഷയങ്ങളില്‍ എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നതായും മുറപോലെ വിവിധ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുതി നല്‍കാനും ധാരണയായി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറ്റു മന്ത്രിമാരായ എം ലിജു, പി സി വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍, ടി സിദ്ദിഖ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും അംഗംങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി സുധീഷ് തുണ്ടത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇറ്റലി ചെയര്‍മാന്‍ ജെജി മാന്നാര്‍, ജെഡിയു നാഷണല്‍ കോഡിനേറ്റര്‍ ഷിജു വര്‍ഗ്ഗീസ്, ബഹറിന്‍ മലയാളി സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ബിനു കുന്നന്താനം, മുനീര്‍, രാജു ബഹറിന്‍, മഹാദേവന്‍ വാഴശ്ശേരി ഒഐസിസി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, റെജി കായംകുളം ഇന്‍കാസ് യുഎഇ സെക്രട്ടറി എന്നിവരായിരുന്നു പ്രവാസി സംഘത്തിലുണ്ടായിരുന്നത്.