അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് വിയന്നയില്‍ സ്വീകരണം

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തില്‍ സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് വിയന്നയില്‍ സ്വീകരണം നല്‍കി. എം.സി.സിയുടെ ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയും ജനറല്‍ കണ്‍വീനര്‍ ബോബന്‍ കളപുരയ്ക്കലും ചേര്‍ന്ന് മൈഡ് ലിംഗ് ദേവാലയത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് സ്റ്റഡ് ലൗ ദേവാലയത്തിലും മാര്‍ ചിറപ്പണത്തിന് സ്വീകരണം നല്‍കി. അസി. ചാപ്ലയിന്‍ ഫാ. ജോയ് പ്ലാത്തോട്ടത്തില്‍, എം.സി.സി സെക്രട്ടറി ജോർജ് വടക്കുംചേരില്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ഇരു ദേവാലയങ്ങളിലും മുഖ്യ കാര്‍മികനായി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കു ശേഷം സ്റ്റഡ് ലൗ ദേവാലയത്തില്‍ പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ. ചെറിയാന്‍ വാരികാട്ടും ബിഷപ്പിനെ അനുഗമിച്ചിരുന്നു.